Hebrews 9:4 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടെ ധൂപാര്‍ച്ചനയ്‍ക്കുള്ള സ്വര്‍ണനിര്‍മിതമായ പീഠവും, പൊന്നുപൊതിഞ്ഞ നിയമപ്പെട്ടിയും, അതിനുള്ളില്‍ മന്ന നിറച്ച പൊന്‍പാത്രവും, അഹരോന്‍റെ തളിര്‍ത്ത വടിയും, നിയമം ആലേഖനം ചെയ്തിട്ടുള്ള കല്പലകകളും ഉണ്ടായിരുന്നു.
Malayalam (ERV) WBTC Bible
അതിവിശുദ്ധസ്ഥലത്ത് ഉണ്ടായിരുന്നത് കുന്തിരിക്കം പുകയ്ക്കുന്നതിനായി ഒരു സ്വര്‍ണ്ണം കൊണ്ടുള്ള യാഗപീഠമായിരുന്നു. അതിവിശുദ്ധസ്ഥലത്ത് പഴയനിയമം സംവഹിക്കുന്ന വിശുദ്ധപേടകം ഉണ്ടായിരുന്നു. പേടകം സ്വര്‍ണ്ണം പൊതിഞ്ഞതായിരുന്നു. മന്നാ ഇരിക്കുന്ന സ്വര്‍ണ്ണ ഭരണിയും അഹരോന്‍റെ, ഒരിക്കല്‍ ഇല തളിര്‍ത്ത വടിയും ഈ പേടകത്തില്‍ ഉണ്ടായിരുന്നു. കൂടാതെ ആ പേടകത്തില്‍ പഴയനിയമത്തിലെ പത്തു കല്പനകള്‍ എഴുതിയിരുന്ന ശിലാഫലകങ്ങളും ഉണ്ടായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും
Malayalam 1992 MBSI
അതില്‍ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊന്‍ പാത്രവും അഹരോന്റെ തളിര്‍ത്തവടിയും നിയമത്തിന്റെ കല്പലകകളും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിൽ പൊന്നുകൊണ്ടുള്ള ധൂപപീഠവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്ത് മന്ന ഇട്ട് വെച്ച പൊൻപാത്രവും അഹരോന്റെ തളിർത്തവടിയും നിയമത്തിന്റെ കല്പലകകളും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതില്‍ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്തു മന്ന ഇട്ടുവച്ച പൊന്‍പാത്രവും അഹരോന്‍റെ തളിര്‍ത്ത വടിയും നിയമത്തിന്‍റെ കല്പലകകളും
Malayalam Bible POC-ML 2013
അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്‌ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശ വും അഹറോന്‍െറ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്‌ഷിച്ചിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവിടെ സ്വർണധൂപപീഠവും മുഴുവനും സ്വർണംപൊതിഞ്ഞ ഉടമ്പടിയുടെ പേടകവും പേടകത്തിനുള്ളിൽ, മന്നാ ഇട്ടുവെച്ചിരുന്ന സ്വർണക്കലശവും അഹരോന്റെ തളിരിട്ട വടിയും നിയമത്തിന്റെ കൽപ്പലകകളും ഉണ്ടായിരുന്നു.