Hebrews 9:5 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിയമപേടകത്തിന്‍റെ മീതെ, കൃപാസനത്തെ മൂടി ചിറകുവിരിച്ചു നില്‌ക്കുന്നതും തേജസ്വികളുമായ കെരൂബുകളുമുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം വിശദീകരിക്കുവാനുള്ള സമയം ഇതല്ല.
Malayalam (ERV) WBTC Bible
പേടകത്തിനു മുകളില്‍ ദൈവമഹത്വം കാണിച്ച കെരൂബുകളും ഉണ്ടായിരുന്നു. പാപപരിഹാരം ചെയ്യുന്ന കൃപാസനത്തിനു മുകളില്‍ കെരൂബുകള്‍ നിന്നു. എന്നാല്‍ ഈ കാര്യങ്ങളെപ്പറ്റി എല്ലാം ഇപ്പോള്‍ വിവരിച്ച് പറയാനാവില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.
Malayalam 1992 MBSI
അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോള്‍ ഔരോന്നായി വിവരിപ്പാന്‍ കഴിവില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിയുന്നില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്‍റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഓരോന്നായി വിവരിപ്പാന്‍ കഴിവില്ല.
Malayalam Bible POC-ML 2013
പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്‌ത്തിയിരുന്ന മഹത്വത്തിന്‍െറ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
പേടകത്തിനുമീതേ, പേടകത്തിന്റെ മൂടിയായ പാപനിവാരണസ്ഥാനത്തെ മറയ്ക്കുന്ന തേജസ്സേറിയ കെരൂബുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയങ്ങൾ ഓരോന്നായി സവിസ്തരം വർണിക്കുന്നത് അസാധ്യം.