Hebrews 9:7 — Compare Translations

8 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടാമത്തേതിലാകട്ടെ, ആണ്ടിലൊരിക്കല്‍ മാത്രം മഹാപുരോഹിതന്‍ പ്രവേശിക്കും. തന്‍റെയും ജനത്തിന്‍റെയും പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുവാനുള്ള രക്തവുമായിട്ടാണ് അദ്ദേഹം അവിടെ പ്രവേശിക്കുന്നത്.
Malayalam (ERV) WBTC Bible
എന്നാല്‍ മഹാപുരോഹിതനു മാത്രമേ അതിവിശുദ്ധസ്ഥലത്തു പ്രവേശ നമുണ്ടായിരുന്നുള്ളൂ. അതു തന്നെയുമല്ല വര്‍ഷത്തിലൊരിക്കല്‍ മാത്രം മഹാപുരോഹിതന്‍ രക്തവും തന്‍റെ കൂടെയെടുത്തു മാത്രമേ അതിനുള്ളില്‍ പ്രവേശിച്ചിരുന്നുള്ളൂ. തന്‍റെ തന്നെയും ജനങ്ങളുടെയും പാപത്തിനുവേണ്ടി പുരോഹിതര്‍ രക്തം ദൈവത്തിനു അര്‍പ്പിച്ചു. പാപം ആണ് ചെയ്യുന്നത് എന്നറിയാതെ ജനം ചെയ്തു കൂട്ടിയ പ്രവൃത്തികളാണ് ആ പാപങ്ങള്‍.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അർപ്പിക്കും.
Malayalam 1992 MBSI
രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവന്‍ തന്റെയും ജനത്തിന്റെയും അബദ്ധങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവൻ തനിക്കുവേണ്ടിയും ജനത്തിന്റെ മന:പൂർവ്വമല്ലാത്ത തെറ്റുകൾക്കുവേണ്ടിയും അർപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവന്‍ തന്‍റെയും ജനത്തിന്‍റെയും അബദ്ധങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കും.
Malayalam Bible POC-ML 2013
രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്‍െറ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്‌തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ രണ്ടാംഭാഗത്താകട്ടെ, മഹാപുരോഹിതൻമാത്രം വർഷത്തിലൊരിക്കൽ പ്രവേശിക്കും. അതും ഒരിക്കലും രക്തംകൂടാതെയല്ല; താനും ജനവും അജ്ഞതയിൽ ചെയ്തുപോയിട്ടുള്ള പാപങ്ങൾക്കായി അർപ്പിക്കാനുള്ള യാഗരക്തവുമായിട്ടാണ് പ്രവേശിച്ചിരുന്നത്.