Hosea 1:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ സര്‍വേശ്വരന്‍ ഹോശേയായോട് അരുളിച്ചെയ്തു: “ആ കുട്ടിക്ക് ജെസ്രീല്‍ എന്നു പേരിടണം. കാരണം അല്പകാലം കഴിഞ്ഞു തന്‍റെ പൂര്‍വികനായ യേഹൂ, ജെസ്രീലില്‍വച്ചു ചെയ്ത കൊലപാതകങ്ങള്‍ നിമിത്തം ഇസ്രായേല്‍രാജാവിനെ ഞാന്‍ ശിക്ഷിക്കും. ഇസ്രായേലിന്‍റെ രാജത്വം ഞാന്‍ നാമാവശേഷം ആക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവ അവനോടു: അവന്നു യിസ്രെയേൽ (ദൈവം വിതെക്കും) എന്നു പേർ വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാൻ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദർശിച്ചു യിസ്രായേൽഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
Malayalam 1992 MBSI
യഹോവ അവനോടുഅവന്നു യിസ്രെയേല്‍ (ദൈവം വിതെക്കും) എന്നു പേര്‍വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ചു യിസ്രായേല്‍ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവ അവനോട്: “അവന് യിസ്രായേൽ (ദൈവം വിതയ്ക്കും) എന്ന് പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാൻ യിസ്രായേലിന്റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽഗൃഹത്തിന്റെ രാജത്വം അവസാനിപ്പിക്കും;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവ അവനോട്: അവന് യിസ്രെയേൽ (ദൈവം വിതയ്ക്കും) എന്നു പേര്‍ വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ച് യിസ്രായേൽഗൃഹത്തിന്‍റെ രാജത്വം ഇല്ലാതെയാക്കും;
Malayalam Bible POC-ML 2013
കര്‍ത്താവ് ഹോസിയായോടു പറഞ്ഞു: അവനു ജസ്രല്‍ എന്നു പേരിടുക. കാരണം, ജസ്രലിലെ രക്‌തച്ചൊരിച്ചി ലിന് യേഹുവിന്‍െറ കുടുംബത്തെ താമസമെന്നിയേ ഞാന്‍ ശിക്‌ഷിക്കും. ഇസ്രായേല്‍ ഭവനത്തിന്‍െറ രാജത്വം ഞാന്‍ അവസാനിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ യഹോവ ഹോശേയയോട് ഇപ്രകാരം അരുളിച്ചെയ്തു: “അവന് യെസ്രീൽ എന്നു പേരിടുക; യെസ്രീലിലെ കൂട്ടക്കൊലനിമിത്തം ഞാൻ വേഗത്തിൽ യേഹുഗൃഹത്തെ ശിക്ഷിക്കും; ഇസ്രായേൽ രാജ്യത്തിനു ഞാൻ അവസാനം വരുത്തും.