Hosea 1:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗോമെര്‍ വീണ്ടും ഗര്‍ഭിണിയായി ഒരു മകളെ പ്രസവിച്ചു. അപ്പോഴും സര്‍വേശ്വരന്‍ അരുളിച്ചെയ്തു: ‘അവള്‍ക്കു കരുണ ലഭിക്കാത്തവള്‍’ എന്നര്‍ഥമുള്ള ‘ലോരുഹാമ’ എന്നു പേരിടുക. കാരണം ഞാന്‍ ഇനി ഇസ്രായേല്‍ജനത്തോടു കരുണ കാണിക്കുകയോ ക്ഷമിക്കുകയോ ഇല്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടു: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
Malayalam 1992 MBSI
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേല്‍ഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: അവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കയില്ല.
Malayalam Bible POC-ML 2013
അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച് ഒരു പുത്രിയെ പ്രസവിച്ചു. കര്‍ത്താവ് ഹോസിയായോട് അരുളിച്ചെയ്‌തു: നീ അവള്‍ക്കു കരുണ ലഭിക്കാത്തവള്‍ എന്നു പേരിടുക. കാരണം, ഞാന്‍ ഇസ്രായേല്‍ ഭവനത്തോട് ഇനി കരുണ കാണിക്കുകയോ അവരുടെ തെറ്റുകള്‍ ക്‌ഷമിക്കുകയോ ഇല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗോമർ വീണ്ടും ഗർഭംധരിച്ച്, ഒരു മകളെ പ്രസവിച്ചു. അപ്പോൾ യഹോവ ഹോശേയയോട് അരുളിച്ചെയ്തു: “അവളെ ലോ-രൂഹമാ എന്നു പേരു വിളിക്കുക, കാരണം ഞാൻ ഇസ്രായേൽരാഷ്ട്രത്തോടു ക്ഷമിക്കാൻ തക്കവണ്ണം അവരോട് അശേഷം സ്നേഹം കാണിക്കുകയില്ല.