Hosea 10:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്‍റെ അഴകുള്ള ചുമലില്‍ ഞാന്‍ നുകം വച്ചില്ല; എന്നാല്‍ ഞാന്‍ എഫ്രയീമിനു നുകം വയ്‍ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേല്‍ കട്ട ഉടയ്‍ക്കുകയും ചെയ്യേണ്ടിവരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
Malayalam 1992 MBSI
എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാന്‍ അതിന്‍റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാന്‍ എഫ്രയീമിനെ നുകത്തിൽ പിണയ്ക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.
Malayalam Bible POC-ML 2013
മെതിക്കാനിഷ്‌ടമുള്ള പരിശീലനം സിദ്‌ധി ച്ചപശുക്കുട്ടിയായിരുന്നു എഫ്രായിം. ഞാന്‍ അവളുടെ അഴകുള്ള കഴുത്തില്‍ നുകംവച്ചില്ല; എന്നാല്‍, ഞാന്‍ എഫ്രായിമിനു നുകംവയ്‌ക്കും; യൂദാ നിലം ഉഴുകണം; യാക്കോബ്‌ കട്ട ഉടയ്‌ക്കണം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും മെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്; എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയും യെഹൂദാ നിലം ഉഴുകയും യാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും.