Hosea 10:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു ജനമധ്യത്തില്‍ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തില്‍ ബേത്ത്-അബ്ബേലിനെ ശല്‍മാന്‍ നശിപ്പിച്ചതുപോലെ നിന്‍റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവര്‍ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ.
Malayalam 1992 MBSI
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
Malayalam Bible POC-ML 2013
അതിനാല്‍, നിന്‍െറ ജനത്തിനിടയില്‍യുദ്‌ധാരവം ഉയരും. ഷാല്‍മാന്‍ബെത്‌അര്‍ബേലിനെ നശിപ്പിക്കുകയും അമ്മമാരെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചു കൊല്ലുകയും ചെയ്‌തയുദ്‌ധദിനത്തിലെന്നപോലെ നിന്‍െറ എല്ലാ കോട്ടകളും തകര്‍ക്കപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും. യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെ നിന്റെ സകലകോട്ടകളെയും ശൂന്യമാക്കും. അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ.