Hosea 10:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ വ്യര്‍ഥവാക്കുകള്‍ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവര്‍ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാല്‍ ഉഴവുചാലില്‍ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വ്യർത്ഥവാക്കുകൾ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
Malayalam 1992 MBSI
അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്, ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ദൈവത്തിന്റെ ന്യായവിധി വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ വ്യര്‍ഥവാക്കുകള്‍ സംസാരിച്ച് ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.
Malayalam Bible POC-ML 2013
പൊള്ളവാക്കുകള്‍ കൊണ്ട് അവര്‍ ഉടമ്പടി ചെയ്യുന്നു. ഉഴവുചാലുകളില്‍ വിഷമുള്ള കളകള്‍ മുളയ്‌ക്കുന്നതുപോലെ വ്യവഹാരങ്ങള്‍ പൊന്തിവരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു, വ്യാജശപഥങ്ങൾ ചെയ്യുന്നു ഉടമ്പടികൾ ഉണ്ടാക്കുന്നു. അതുകൊണ്ട്, ഉഴുതിട്ട നിലത്ത് വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു.