Hosea 11:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാനാണ് എഫ്രയീമിനെ നടക്കാന്‍ ശീലിപ്പിച്ചത്; എന്‍റെ കൈകളില്‍ ഞാന്‍ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാന്‍ ആണ് അവര്‍ക്കു സൗഖ്യം നല്‌കിയതെന്ന് അവര്‍ അറിഞ്ഞില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല.
Malayalam 1992 MBSI
ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്റെ ഭുജങ്ങളില്‍ എടുത്തു; എങ്കിലും ഞാന്‍ അവരെ സൌഖ്യമാക്കി എന്നു അവര്‍ അറിഞ്ഞില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാന്‍ അവരെ സൗഖ്യമാക്കി എന്ന് അവര്‍ അറിഞ്ഞില്ല.
Malayalam Bible POC-ML 2013
എഫ്രായിമിനെ നടക്കാന്‍ പഠിപ്പിച്ചത് ഞാനാണ്. ഞാന്‍ അവരെ എന്‍െറ കരങ്ങളിലെടുത്തു; എന്നാല്‍, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവര്‍ അറിഞ്ഞില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്, ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു; എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന് അവർ മനസ്സിലാക്കിയില്ല.