Hosea 11:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ നഗരങ്ങള്‍ക്കു നേരെ വാള്‍ ആഞ്ഞുവീശും. നഗരകവാടങ്ങളുടെ ഓടാമ്പലുകള്‍ തകര്‍ക്കും. അവരുടെ ആലോചനയാല്‍ തന്നെ അവര്‍ നശിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിന്മേൽ വീണു അവന്റെ ഓടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.
Malayalam 1992 MBSI
അവരുടെ ആലോചന നിമിത്തം വാള്‍ അവന്റെ പട്ടണങ്ങളിന്മേല്‍ വീണു അവന്റെ ഔടാമ്പലുകളെ നശിപ്പിച്ചു ഒടുക്കിക്കളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിൽ വീണ് അവന്റെ ഓടാമ്പലുകൾ നശിപ്പിച്ച് ഒടുക്കിക്കളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ആലോചന നിമിത്തം വാള്‍ അവന്‍റെ പട്ടണങ്ങളിന്മേൽ വീണ് അവന്‍റെ ഓടാമ്പലുകളെ നശിപ്പിച്ച് ഒടുക്കിക്കളയും.
Malayalam Bible POC-ML 2013
വാള്‍ അവരുടെ നഗരങ്ങള്‍ക്കെതിരേ ആഞ്ഞുവീശും. നഗര കവാടങ്ങളുടെ ഓടാമ്പലുകള്‍ അതു തകര്‍ക്കും. കോട്ടകള്‍ക്കുള്ളില്‍വച്ച്‌ അവരെ അതു വിഴുങ്ങും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും; അത് അവരുടെ വ്യാജപ്രവാചകരെ വിഴുങ്ങിക്കളയുകയും അവരുടെ പദ്ധതികൾ അവസാനിപ്പിക്കുകയും ചെയ്യും.