Hosea 12:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകന്മാരോടു ഞാന്‍ സംസാരിച്ചു; അവര്‍ക്കു നിരവധി ദര്‍ശനങ്ങള്‍ അരുളിയതും അവരില്‍കൂടി അനേകം ദൃഷ്ടാന്തകഥകള്‍ നല്‌കിയതും ഞാന്‍ തന്നെയാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ പ്രവാചകന്മാരോടു സംസാരിച്ചു ദർശനങ്ങളെ വർദ്ധിപ്പിച്ചു; പ്രവാചകന്മാർമുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
Malayalam 1992 MBSI
ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ചു ദര്‍ശനങ്ങളെ വര്‍ദ്ധിപ്പിച്ചു; പ്രവാചകന്മാര്‍ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ പ്രവാചകന്മാരോടു സംസാരിച്ച് ദർശനങ്ങൾ വർദ്ധിപ്പിച്ചു; പ്രവാചകന്മാർ മുഖാന്തരം സദൃശവാക്യങ്ങളും നൽകിയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ച് ദര്‍ശനങ്ങളെ വര്‍ധിപ്പിച്ചു; പ്രവാചകന്മാര്‍ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
Malayalam Bible POC-ML 2013
ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ചു; ദര്‍ശനത്തിനുമേല്‍ ദര്‍ശനമരുളിയതും പ്രവാചകന്‍മാര്‍ വഴി അന്യാപദേശങ്ങള്‍ നല്‍കിയതും ഞാനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്, അവർക്ക് അനേകം ദർശനങ്ങൾ നൽകി, അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”