Hosea 12:14 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എഫ്രയീം അത്യധികമായ പ്രകോപനം ഉളവാക്കി. അതിനാല്‍ അവിടുന്ന് അവന്‍റെമേല്‍ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ വരുത്തും. അവന്‍റെ പരിഹാസങ്ങള്‍ അവനിലേക്കുതന്നെ തിരിച്ചുവരുത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവു അവന്റെ രക്തത്തെ അവന്റെമേൽ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും
Malayalam 1992 MBSI
എഫ്രയീം അവനെ ഏറ്റവും കൈപ്പോടെ കോപിപ്പിച്ചു; ആകയാല്‍ അവന്റെ കര്‍ത്താവു അവന്റെ രക്തത്തെ അവന്റെമേല്‍ വെച്ചേക്കുകയും അവന്റെ നിന്ദെക്കു തക്കവണ്ണം അവന്നു പകരം കൊടുക്കയും ചെയ്യും
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എഫ്രയീം അവനെ ഏറ്റവും കൈപ്പോടുകൂടി പ്രകോപിപ്പിച്ചു; ആകയാൽ അവന്റെ കർത്താവ് അവന്റെ രക്തപാതകം അവന്റെമേൽ ചുമത്തുകയും അവൻ നിന്ദിച്ചതിന് തക്കവണ്ണം അവന് പകരം കൊടുക്കുകയും ചെയ്യും
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എഫ്രയീം അവനെ ഏറ്റവും കയ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്‍റെ കര്‍ത്താവ് അവന്‍റെ രക്തത്തെ അവന്‍റെ മേൽ വച്ചേക്കുകയും അവന്‍റെ നിന്ദയ്ക്ക് തക്കവണ്ണം അവനു പകരം കൊടുക്കയും ചെയ്യും.
Malayalam Bible POC-ML 2013
എഫ്രായിം കഠിന മായ പ്രകോപനമുണ്ടാക്കി. ആകയാല്‍, രക്‌തത്തിനുള്ള ശിക്‌ഷ കര്‍ത്താവ്‌ അവന്‍െറ മേല്‍ ചൊരിയും. അവന്‍െറ നിന്‌ദനങ്ങള്‍ അവനിലേക്കുതന്നെതിരിച്ചു ചെല്ലും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു. അവന്റെ കർത്താവ് അവന്റെമേൽ രക്തപാതകം ചുമത്തും; അവന്റെ നിന്ദയ്ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.