Hosea 12:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദായ്‍ക്കെതിരായി സര്‍വേശ്വരന് ഒരു കുറ്റപത്രമുണ്ട്. യാക്കോബിനെ അവന്‍റെ നടപ്പിനൊത്തവിധം ശിക്ഷിക്കും. അവന്‍റെ പ്രവൃത്തിക്ക് ഒത്തവിധം പകരം നല്‌കും;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവെക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവൻ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
Malayalam 1992 MBSI
യഹോവേക്കു യെഹൂദയോടും ഒരു വ്യവഹാരം ഉണ്ടു; അവന്‍ യാക്കോബിനെ അവന്റെ നടപ്പിന്നു തക്കവണ്ണം സന്ദര്‍ശിക്കും; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവന്നു പകരം കൊടുക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയ്ക്ക് യെഹൂദയോടും ഒരു വ്യവഹാരം ഉണ്ട്; യഹോവ യാക്കോബിനെ അവന്റെ നടപ്പിന് തക്കവണ്ണം സന്ദർശിക്കും; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം അവന് പകരം കൊടുക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയ്ക്കു യെഹൂദായോടും ഒരു വ്യവഹാരം ഉണ്ട്; അവന്‍ യാക്കോബിനെ അവന്‍റെ നടപ്പിനു തക്കവണ്ണം സന്ദര്‍ശിക്കും; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.
Malayalam Bible POC-ML 2013
കര്‍ത്താവിന്‌ യൂദായ്‌ക്കെതിരേ ഒരു ആരോപണമുണ്ട്‌; യാക്കോബിനെ അവന്‍െറ മാര്‍ഗങ്ങള്‍ക്കനുസൃതമായി അവിടുന്ന്‌ ശിക്‌ഷിക്കും; അവനുപ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നല്‍കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.