Hosea 12:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവന്‍ ദൈവദൂതനോടു പോരാടി ജയിച്ചു. അവന്‍ കരഞ്ഞു; ദൈവകൃപയ്‍ക്കുവേണ്ടി അപേക്ഷിച്ചു; അവന്‍ ബെഥേലില്‍വച്ചു ദൈവത്തെ കണ്ടുമുട്ടി; ദൈവം അവിടെവച്ച് അവനോടു സംസാരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു.
Malayalam 1992 MBSI
അവന്‍ ദൂതനോടു പൊരുതി ജയിച്ചു; അവന്‍ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവന്‍ ബേഥേലില്‍വെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവന്‍ നമ്മോടു സംസാരിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, അവിടെവച്ച് യഹോവ നമ്മോട് സംസാരിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ ദൂതനോടു പൊരുതി ജയിച്ചു; അവന്‍ കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവന്‍ ബേഥേലിൽവച്ച് അവനെ കണ്ടെത്തി, അവിടെവച്ച് അവന്‍ നമ്മോടു സംസാരിച്ചു.
Malayalam Bible POC-ML 2013
അവന്‍ ദൈവദൂതനോടു പൊരുതി ജയിച്ചു; കരഞ്ഞ്‌ അവന്‍െറ അനുഗ്രഹംയാചിച്ചു. ബഥേലില്‍ വച്ച്‌ അവന്‍ ദൈവത്തെ ദര്‍ശിച്ചു. അവിടെ വച്ച്‌ ദൈവം അവനോടു സംസാരിച്ചു-
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു; അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു. അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു, അവിടെവെച്ച് അവനോടു സംസാരിച്ചു.