Hosea 13:15 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാങ്ങണപോലെ അവന്‍ തഴച്ചു വളര്‍ന്നേക്കാമെങ്കിലും കിഴക്കന്‍ കാറ്റ്, സര്‍വേശ്വരന്‍റെ കാറ്റു തന്നെ, മരുഭൂമിയില്‍നിന്ന് ഉയര്‍ന്നു വരും; അവന്‍റെ നീരുറവ വറ്റിപ്പോകും; അവന്‍റെ അരുവികള്‍ വരണ്ടുപോകും. അത് അവന്‍റെ ഭണ്ഡാരത്തില്‍നിന്നു വിലപ്പെട്ടതെല്ലാം ഇല്ലാതെയാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നുകൊണ്ടുപോകും.
Malayalam 1992 MBSI
അവന്‍ തന്റെ സഹോദരന്മാരുടെ ഇടയില്‍ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയില്‍നിന്നു വരും; അവന്‍ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നുകൊണ്ടുപോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻകാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപം കവർന്നുകൊണ്ടുപോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്‍ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്‍റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവന്‍ സകല മനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നു കൊണ്ടുപോകും.
Malayalam Bible POC-ML 2013
ഞാങ്ങണപോലെ അവന്‍ തഴച്ചു വളര്‍ന്നാലും കിഴക്കന്‍കാറ്റ്‌, കര്‍ത്താവിന്‍െറ കാറ്റ്‌, മരുഭൂമിയില്‍നിന്നുയര്‍ന്നുവരും. അവന്‍െറ നീരുറവ വറ്റിപ്പോകും. അവന്‍െറ അരുവി വരണ്ടുപോകും. അത്‌ അവന്‍െറ ഭണ്‍ഡാരത്തില്‍ വിലപിടിപ്പുള്ളതെല്ലാം കവര്‍ന്നെടുക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും, യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റ് ആഞ്ഞടിക്കും മരുഭൂമിയിൽനിന്ന് അതു വീശും. അവന്റെ വസന്തം വരികയില്ല; അവന്റെ കിണർ വറ്റിപ്പോകും. അവന്റെ വിലപിടിപ്പുള്ള സകലവസ്തുക്കളുടെയും കലവറ കൊള്ളയടിക്കപ്പെടും.