Hosea 2:9 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ട് എന്‍റെ ധാന്യവും വീഞ്ഞും ഞാന്‍ യഥാവസരം തിരിച്ചെടുക്കും. അതുപോലെതന്നെ അവളുടെ നഗ്നത മറയ്‍ക്കാനുള്ള കമ്പിളിയും ചണവസ്ത്രവും ഞാന്‍ എടുത്തുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു തല്ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും.
Malayalam 1992 MBSI
അതുകൊണ്ടു താല്‍ക്കാലത്തു എന്റെ ധാന്യവും തത്സമയത്തു എന്റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറെക്കേണ്ടതിന്നു കൊടുത്തിരുന്ന എന്റെ ആട്ടിന്‍ രോമവും ശണയവും ഞാന്‍ എടുത്തുകളകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് തക്ക കാലത്ത് എന്റെ ധാന്യവും തക്ക സമയത്ത് എന്റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന എന്റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ടു തല്ക്കാലത്ത് എന്‍റെ ധാന്യവും തത്സമയത്ത് എന്‍റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറയ്ക്കേണ്ടതിനു കൊടുത്തിരുന്ന എന്‍റെ ആട്ടിന്‍രോമവും ശണവും ഞാന്‍ എടുത്തുകളകയും ചെയ്യും.
Malayalam Bible POC-ML 2013
അതിനാല്‍ കൊയ്‌ത്തുകാലമാകുമ്പോള്‍ എന്‍െറ ധാന്യവും വിളവെടുപ്പുവരുമ്പോള്‍ എന്‍െറ വീഞ്ഞും ഞാന്‍ തിരിച്ചെടുക്കും. നഗ്‌നത മറയ്‌ക്കാന്‍ അവള്‍ക്കു കൊടുത്തിരുന്ന കമ്പിളിയും ചണവസ്‌ത്രങ്ങളും ഞാന്‍ തിരിച്ചുവാങ്ങും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അതുകൊണ്ട്, ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും പുതുവീഞ്ഞു തയ്യാറാകുമ്പോൾ എന്റെ പുതുവീഞ്ഞിനെയും ഞാൻ എടുത്തുകളയും. അവളുടെ നഗ്നത മറയ്ക്കുന്നതിനുള്ള എന്റെ കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും