Hosea 4:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ഭക്ഷിക്കുമെങ്കിലും തൃപ്തിവരികയില്ല. അവര്‍ വ്യഭിചരിച്ചാലും പെരുകുകയില്ല. കാരണം വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ സര്‍വേശ്വരനെ പരിത്യജിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ.
Malayalam 1992 MBSI
അവര്‍ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവര്‍ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവര്‍ വിട്ടുകളഞ്ഞുവല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കുകയില്ല; അവർ പരസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ അനുസരിക്കുന്നത് അവർ വിട്ടുകളഞ്ഞുവല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവര്‍ സ്ത്രീസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നത് അവര്‍ വിട്ടുകളഞ്ഞുവല്ലോ.
Malayalam Bible POC-ML 2013
അവര്‍ ഭക്‌ഷിക്കും, തൃപ്‌തരാവുകയില്ല; പരസംഗം ചെയ്യും; പെരുകുകയില്ല; കാരണം, വ്യഭിചാരത്തില്‍ മുഴുകാനായി അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല; അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല, കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;