Hosea 5:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഞാന്‍ ഇസ്രായേലിന് ഒരു സിംഹവും യെഹൂദാഗൃഹത്തിനു യുവസിംഹവും ആയിരിക്കും. ഞാന്‍തന്നെ അവരെ കടിച്ചു കീറും; വലിച്ചിഴച്ചുകൊണ്ടുപോകും. ആര്‍ക്കും രക്ഷിക്കാന്‍ കഴിയുകയില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാൻ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
Malayalam 1992 MBSI
ഞാന്‍ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ആയിരിക്കും; ഞാൻ തന്നെ കടിച്ചുകീറി കടന്നുപോകും; ഞാൻ പിടിച്ചു കൊണ്ടുപോകും; ആരും എന്റെ കൈയിൽ നിന്ന് വിടുവിക്കുകയുമില്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍തന്നെ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചുകൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.
Malayalam Bible POC-ML 2013
ഞാന്‍ എഫ്രായിമിന് ഒരു സിംഹത്തെപ്പോലെയുംയൂദാഭവനത്തിന് ഒരുയുവസിംഹത്തെപ്പോലെയുമായിരിക്കും. ഞാന്‍, അതേ, ഞാന്‍ തന്നെ, അവരെ ചീന്തിക്കളയും. ഞാന്‍ അവരെ ഉപേക്‌ഷിച്ചു പോകും. ഞാന്‍ അവരെ വലിച്ചിഴച്ചു കൊണ്ടുപോകും; ആര്‍ക്കും അവരെ രക്‌ഷിക്കാന്‍ കഴിയുകയില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും. ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും. ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല.