Hosea 5:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ അകൃത്യം ഏറ്റുപറഞ്ഞ് എന്നെ അന്വേഷിക്കുന്നതുവരെ ഞാന്‍ അവരില്‍നിന്നു പിന്‍തിരിയും. കൊടിയ ദുഃഖത്തില്‍ അവര്‍ എന്നെ അന്വേഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
Malayalam 1992 MBSI
അവര്‍ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും; കഷ്ടതയില്‍ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുവോളം ഞാൻ മടങ്ങിപ്പോയി എന്റെ സ്ഥാനത്ത് ഇരിക്കും; കഷ്ടതയിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ കുറ്റം ഏറ്റുപറഞ്ഞ് എന്റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്‍റെ സ്ഥലത്ത് ഇരിക്കും; കഷ്ടതയിൽ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.
Malayalam Bible POC-ML 2013
അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് എന്‍െറ സാന്നിധ്യം തേടുകയും തങ്ങളുടെ വ്യഥയില്‍ എന്നെ അന്വേഷിക്കുകയും ചെയ്യുന്നതുവരെ ഞാന്‍ എന്‍െറ വാസസ്‌ഥലത്തേക്കു മടങ്ങും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തങ്ങളുടെ കുറ്റം സമ്മതിച്ച് എന്റെ മുഖം അന്വേഷിക്കുന്നതുവരെയും ഞാൻ എന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോകും— അവരുടെ ദുരിതത്തിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”