Hosea 6:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പറയും: വരുവിന്‍, നമുക്കു സര്‍വേശ്വരന്‍റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൗഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും.
Malayalam 1992 MBSI
വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൌഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് ചെല്ലുക. അവിടുന്ന് നമ്മെ കടിച്ചു കീറിയിരിക്കുന്നു; എങ്കിലും അവിടുന്ന് സൗഖ്യമാക്കും; അവിടുന്ന് നമ്മെ അടിച്ചിരിക്കുന്നു; എങ്കിലും അവിടുന്ന് മുറിവു കെട്ടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൗഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.
Malayalam Bible POC-ML 2013
അവര്‍ പറയും: വരുവിന്‍, നമുക്കു കര്‍ത്താവിങ്കലേക്കു മടങ്ങിപ്പോകാം. അവിടുന്ന്‌ നമ്മെചീന്തിക്കളഞ്ഞു; അവിടുന്നുതന്നെ സുഖപ്പെടുത്തും. അവിടുന്ന്‌ നമ്മെപ്രഹരിച്ചു; അവിടുന്നുതന്നെ മുറിവുകള്‍ വച്ചുകെട്ടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം. യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു; എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും. അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു; അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.