Hosea 6:3 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരനെ നാം അറിയണം; അവിടുത്തെ അറിയാന്‍ നമുക്കു തീവ്രമായി ശ്രമിക്കാം. അവിടുന്നു പ്രഭാതംപോലെ സുനിശ്ചിതമായി വരും. മഴപോലെ, ഭൂമിയെ കുതിര്‍ക്കുന്ന പുതുമഴപോലെ അവിടുന്നു വരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ, ഭൂമിയെ നനെക്കുന്ന പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.
Malayalam 1992 MBSI
നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവന്‍ മഴപോലെ ഭൂമിയെ നനെക്കുന്നു പിന്‍ മഴപോലെ തന്നേ, നമ്മുടെ അടുക്കല്‍ വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നാം അറിഞ്ഞുകൊള്ളുക; യഹോവയെ അറിയുവാൻ നാം ഉത്സാഹിക്കുക; അവിടുത്തെ ഉദയം പ്രഭാതം പോലെ നിശ്ചയമുള്ളത്; അവിടുന്ന് മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിൻമഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവന്‍ മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിന്‍മഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.
Malayalam Bible POC-ML 2013
കര്‍ത്താവിനെ അറിയാന്‍ നമുക്ക് ഏകാഗ്രതയോടെ ശ്രമിക്കാം. അവിടുത്തെ ആഗമനം പ്രഭാതം പോലെ സുനിശ്‌ചിതമാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നാം യഹോവയെ അംഗീകരിക്കുക; അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും. അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”