Hosea 7:10 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിന്‍റെ അഹങ്കാരം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നു. ഇതെല്ലാമായിട്ടും അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനിലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിൽ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
Malayalam 1992 MBSI
യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്തു സാക്ഷീകരിക്കുന്നു; എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കല്‍ മടങ്ങിവന്നിട്ടില്ല; ഇതില്‍ ഒക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്ത് പ്രകടമായിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങി വന്നിട്ടില്ല; ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്തു സാക്ഷീകരിക്കുന്നു. എന്നാൽ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിലൊക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.
Malayalam Bible POC-ML 2013
ഇസ്രായേലിന്‍െറ അഹങ്കാരം അവനെതിരേ സാക്‌ഷ്യം നല്‍കുന്നു. ഇതൊക്കെയായിട്ടും അവര്‍ തങ്ങളുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിയുകയോ അവിടുത്തെ അന്വേഷിക്കുകയോ ചെയ്യുന്നില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു, ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അവൻ തന്റെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവരുന്നില്ല; അവിടത്തെ അന്വേഷിക്കുന്നതുമില്ല.