Hosea 7:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ പോകുമ്പോള്‍ അവരുടെമേല്‍ ഞാന്‍ വലവിരിക്കും. പക്ഷികളെ എന്നപോലെ ഞാന്‍ അവരെ പിടിക്കും. അവരുടെ ദുഷ്കൃത്യത്തിനു ഞാന്‍ അവരെ ശിക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെമേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
Malayalam 1992 MBSI
അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെ മേല്‍ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെമേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ പോകുമ്പോള്‍ ഞാന്‍ എന്റെ വല അവരുടെമേൽ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.
Malayalam Bible POC-ML 2013
അ സ്‌സീറിയായില്‍ അഭയം തേടുന്നു. അവര്‍ പോകുന്നവഴി അവരുടെമേല്‍ ഞാന്‍ വലവീശും; വായുവിലെ പക്‌ഷികളെയെന്നപോലെ അവരെ ഞാന്‍ വീഴ്‌ത്തും; അവരുടെ ദുഷ്‌കൃത്യങ്ങള്‍ക്കു ഞാന്‍ അവരെ ശിക്‌ഷിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ പോകുമ്പോൾ, ഞാൻ അവരുടെമേൽ എന്റെ വലവീശും; ആകാശത്തിലെ പറവകളെന്നപോലെ ഞാൻ അവരെ താഴെയിറക്കും. അവർ പക്ഷികളെപ്പോലെ കൂട്ടംകൂടുമ്പോൾ ഞാൻ അവരെ ശിക്ഷിക്കും.