Hosea 7:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ബാലിന്‍റെ നേര്‍ക്കു തിരിയുന്നു. അവര്‍ സമയത്ത് ഉതകാത്ത വില്ലുപോലെയാകുന്നു. അവരുടെ പ്രഭുക്കന്മാര്‍ നാവിന്‍റെ ഔദ്ധത്യത്താല്‍ വാളിനിരയാകും. അവര്‍ ഇതിനാല്‍ ഈജിപ്തില്‍ പരിഹാസപാത്രമാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ തിരിയുന്നു, മേലോട്ടു അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവർക്കു പരിഹാസഹേതുവായ്തീരും.
Malayalam 1992 MBSI
അവര്‍ തിരിയുന്നു, മേലോട്ടു അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്റെ ക്രോധംനിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്തു അവര്‍ക്കും പരിഹാസഹേതുവായ്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മടങ്ങിവരുന്നു, അത്യുന്നതന്റെ അടുക്കലേക്ക് അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; അത് ഈജിപ്റ്റ്ദേശത്ത് അവർക്ക് പരിഹാസഹേതുവായിത്തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ തിരിയുന്നു, മേലോട്ട് അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്ത് അവര്‍ക്ക് പരിഹാസഹേതുവായിത്തീരും.
Malayalam Bible POC-ML 2013
അവര്‍ ചതിക്കുന്ന വില്ലുപോലെയാണ്‌. അവരുടെ പ്രഭുക്കന്‍മാര്‍ തങ്ങളുടെ നാവിന്‍െറ ഒൗദ്‌ധ ത്യം നിമിത്തം വാളിനിരയാകും. ഈജിപ്‌തില്‍ അവര്‍ ഇതിനാല്‍ പരിഹാസവിഷയമാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ തിരിയുന്നു, പക്ഷേ, പരമോന്നതങ്കലേക്കല്ല; അവർ കേടുള്ള വില്ലുപോലെ ആകുന്നു. അവരുടെ നിഗളവാക്കുകൾനിമിത്തം പ്രഭുക്കന്മാർ വാൾകൊണ്ടു വീഴും. അങ്ങനെ ഈജിപ്റ്റുദേശത്ത് അവർ പരിഹസിക്കപ്പെടും.