Hosea 8:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാഹളം നിന്‍റെ ചുണ്ടുകളോട് അടുപ്പിക്കുക; ഒരു കഴുകന്‍ സര്‍വേശ്വരന്‍റെ ആലയത്തിനുമീതെ പറക്കുന്നു. കാരണം അവര്‍ എന്‍റെ ഉടമ്പടി ലംഘിച്ചു. എന്‍റെ ധര്‍മശാസ്ത്രം പാലിച്ചില്ല.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.
Malayalam 1992 MBSI
അവര്‍ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില്‍ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല്‍ ചാടിവീഴുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ എന്റെ നിയമം ലംഘിച്ച് എന്റെ ന്യായപ്രമാണത്തിന് വിരോധമായി അതിക്രമം ചെയ്തതുകൊണ്ട് കാഹളം ഊതുവാൻ ഒരുങ്ങുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്റെ മീതെ പറന്നുവരുക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ എന്‍റെ നിയമത്തെ ലംഘിച്ച് എന്‍റെ ന്യായപ്രമാണത്തിനു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വയ്ക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.
Malayalam Bible POC-ML 2013
കാഹളം അധരങ്ങളോടടുപ്പിക്കുക. കര്‍ത്താവിന്‍െറ ആലയത്തിനു മുകളില്‍ കഴുകന്‍ പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. കാരണം, അവര്‍ എന്‍െറ ഉടമ്പടി ലംഘിച്ചു; എന്‍െറ നിയമം അനുസരിച്ചില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“കാഹളം നിന്റെ ചുണ്ടിൽ വെക്കുക! അവർ എന്റെ ഉടമ്പടി ലംഘിച്ച് എന്റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ വരും.