Hosea 8:10 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ കൂലി കൊടുത്തു ജനതകളുമായി സഖ്യം ഉണ്ടാക്കിയാലും ഇപ്പോള്‍ ഞാന്‍ അവരെ ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്മാരെയും വാഴിക്കുന്നതില്‍നിന്ന് അവര്‍ കുറെക്കാലത്തേക്കു വിരമിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ ജാതികളുടെ ഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ വേഗത്തിൽ വേദനപ്പെടും.
Malayalam 1992 MBSI
അവര്‍ ജാതികളുടെ ഇടയില്‍നിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ കീഴില്‍ വേഗത്തില്‍ വേദനപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ ജനതയുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ ഒന്നിച്ചു കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ അൽപ്പം വേദന അനുഭവിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ ജാതികളുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്‍റെ ചുമടിന്‍കീഴിൽ വേഗത്തിൽ വേദനപ്പെടും.
Malayalam Bible POC-ML 2013
അവര്‍ ജനതകളുടെയിടയില്‍ കൂലി കൊടുത്തു സഖ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാന്‍ അവരെ വേഗം ഒന്നിച്ചുകൂട്ടും. രാജാക്കന്മാരെയും പ്രഭുക്കന്‍മാരെയും അഭിഷേ കം ചെയ്യുന്നതില്‍ നിന്ന് കുറച്ചു കാലത്തേക്ക് അവര്‍ വിരമിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ രാജ്യങ്ങളുടെ മധ്യത്തിൽ തങ്ങളെത്തന്നെ വിറ്റാലും ഞാൻ ഇപ്പോൾ അവരെ ഒരുമിച്ചുകൂട്ടും; ശക്തനായ രാജാവിന്റെ പീഡനംനിമിത്തം അവർ മെലിഞ്ഞുണങ്ങാൻ തുടങ്ങും.