Hosea 8:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കാരണം ഇസ്രായേല്‍ തന്‍റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവരുടെ നഗരങ്ങളിന്മേല്‍ അഗ്നിയെ അയയ്‍ക്കും; അത് അവരുടെ ശക്തിദുര്‍ഗങ്ങളെ ദഹിപ്പിച്ചുകളയും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
Malayalam 1992 MBSI
യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു; എന്നാല്‍ ഞാന്‍ അവന്റെ പട്ടണങ്ങളില്‍ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽ അവരെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; ആ തീ അവയിലുള്ള അരമനകൾ ദഹിപ്പിച്ചുകളയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാന്‍ അവന്‍റെ പട്ടണങ്ങളിൽ തീ അയയ്ക്കും; അത് അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
Malayalam Bible POC-ML 2013
ഇസ്രായേല്‍ തന്‍െറ സ്രഷ്‌ടാവിനെ മറന്ന് കൊട്ടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നു. യൂദാ സുരക്‌ഷിതനഗരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്നാല്‍, അവന്‍െറ നഗരങ്ങളിന്‍മേല്‍ ഞാന്‍ അഗ്‌നി അയയ്ക്കും; അത് അവന്‍െറ ശക്‌തിദുര്‍ഗങ്ങള്‍ വിഴുങ്ങിക്ക ളയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ അനേകം നഗരങ്ങളെ കോട്ടകളാക്കി. എന്നാൽ ഞാൻ അവരുടെ പട്ടണങ്ങളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിച്ചുകളയും.”