Hosea 8:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലിലെ ഒരു ശില്പി നിര്‍മിച്ചതാണ് ആ വിഗ്രഹം. അതു ദൈവം അല്ല. ശമര്യയിലെ കാളക്കുട്ടിയെ ഞാന്‍ തകര്‍ത്തു തരിപ്പണമാക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൗശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവു നുറുങ്ങിപ്പോകും.
Malayalam 1992 MBSI
ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്‍യ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഇത് യിസ്രായേലിന്റെ കൈപ്പണി തന്നെ; ഒരു കൗശലപ്പണിക്കാരൻ അത് ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് പല കഷണങ്ങളായി നുറുങ്ങിപ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഇതു യിസ്രായേലിന്റെ പണി തന്നെ; ഒരു കൗശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് നുറുങ്ങിപ്പോകും.
Malayalam Bible POC-ML 2013
അത് ഇസ്രായേലിലെ ഒരു ശില്‍പി ഉണ്ടാക്കിയതാണ്, അത് ദൈവമല്ല, സമരിയായുടെ കാളക്കുട്ടിയെ കഷണങ്ങളായി ഞാന്‍ തകര്‍ക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് ഇസ്രായേലിൽനിന്നുള്ളതുതന്നെ! ഒരു കൊത്തുപണിക്കാരൻ അതിനെ ഉണ്ടാക്കി; അതു ദൈവമല്ല. ശമര്യയിലെ പശുക്കിടാവ് കഷണങ്ങളായി തകർന്നുപോകും.