Hosea 9:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ മക്കളെ വളര്‍ത്തിയാല്‍ത്തന്നെ അവര്‍ ആരും അവശേഷിക്കാത്തവിധം ഞാന്‍ അവരെ സന്താനരഹിതരാക്കും. ഞാന്‍ അവരില്‍നിന്നു പിന്തിരിയുമ്പോള്‍ അവര്‍ക്കു ദുരിതം!
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്കു അയ്യോ കഷ്ടം!
Malayalam 1992 MBSI
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ടു മാറിപ്പോകുമ്പോള്‍ അവര്‍ക്കും അയ്യോ കഷ്ടം!
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ മക്കളെ വളർത്തിയാലും ഞാൻ അവരെ ഒരുത്തനും ശേഷിക്കാതെ മക്കളില്ലാത്തവരാക്കും; ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോൾ അവർക്ക് അയ്യോ കഷ്ടം!
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ട് മാറിപ്പോകുമ്പോള്‍ അവര്‍ക്ക് അയ്യോ കഷ്ടം!
Malayalam Bible POC-ML 2013
അവര്‍ കുട്ടികളെ വളര്‍ത്തിയാല്‍തന്നെ ആരും അവശേഷിക്കാത്തവിധം അവരെ ഞാന്‍ സന്താന രഹിതരാക്കും; ഞാന്‍ അവരില്‍ നിന്ന്‌ അക ലുമ്പോള്‍ അവര്‍ക്കു ദുരിതം!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ കുഞ്ഞുങ്ങളെ വളർത്തിയാലും ഞാൻ അവരെ ഒരാളും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും. ഞാൻ അവരെ വിട്ടുമാറുമ്പോൾ അവർക്കു ഹാ കഷ്ടം!