Hosea 9:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവരുടെ ദുഷ്കൃത്യങ്ങള്‍ ഗില്‍ഗാലില്‍ ആരംഭിച്ചു; അവിടെവച്ചു ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ ഭവനത്തില്‍നിന്നു ഞാന്‍ അവരെ ആട്ടിപ്പുറത്താക്കി. ഞാന്‍ അവരെ ഇനി സ്നേഹിക്കുകയില്ല; അവരുടെ പ്രഭുക്കന്മാര്‍ എന്നോടു മത്സരിക്കുന്നവരാണ്. എഫ്രയീമിനു പുഴുക്കുത്തു വീണു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവെച്ചു അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്നു അവരെ നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ അത്രേ.
Malayalam 1992 MBSI
അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലില്‍ സംഭവിച്ചു; അവിടെവെച്ചു അവര്‍ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തില്‍നിന്നു അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവരുടെ ദുഷ്ടതയെല്ലാം ഗില്ഗാലിൽ വച്ച് സംഭവിച്ചു; അവിടെവച്ച് ഞാൻ അവരെ വെറുത്തു; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് നീക്കിക്കളയും; അവരുടെ സകലപ്രഭുക്കന്മാരും മത്സരികൾ ആകുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവച്ച് അവര്‍ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടത നിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തിൽനിന്ന് അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
Malayalam Bible POC-ML 2013
അവരുടെ അകൃത്യങ്ങളെല്ലാം ഗില്‍ഗാലില്‍ ആരംഭിച്ചു. അവിടെ വച്ച് ഞാന്‍ അവരെ വെറുക്കാന്‍ തുടങ്ങി. അവരുടെ അകൃത്യങ്ങള്‍ നിമിത്തം എന്‍െറ ഭവനത്തില്‍നിന്ന് അവരെ ഞാന്‍ ആട്ടിപ്പുറത്താക്കും. ഞാന്‍ അവരെ മേലില്‍ സ്‌നേഹിക്കുകയില്ല. അവരുടെ പ്രഭുക്കന്‍മാര്‍ ധിക്കാരികളാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഗിൽഗാലിൽ അവരുടെ സകലദുഷ്ടതയുംനിമിത്തം ഞാൻ അവിടെ അവരെ വെറുത്തു. അവരുടെ പാപപ്രവൃത്തികൾനിമിത്തം ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും. ഞാൻ ഇനി അവരെ സ്നേഹിക്കുകയില്ല; അവരുടെ എല്ലാ പ്രഭുക്കന്മാരും മത്സരികൾതന്നെ.