Hosea 9:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇതാ, അവര്‍ വിനാശത്തില്‍നിന്ന് ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചു കൂട്ടും. മെംഫിസ് അവരുടെ ശവകുടീരമായിത്തീരും. അവരുടെ വെള്ളികൊണ്ടുള്ള വിലപ്പെട്ട ഉരുപ്പടികള്‍ കൊടിത്തൂവ കൈവശപ്പെടുത്തും. മുള്‍ച്ചെടികള്‍ അവരുടെ കൂടാരങ്ങളില്‍ വളരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ നാശത്തിൽനിന്നു ഒഴിഞ്ഞുപോയാൽ മിസ്രയീം അവരെ കൂട്ടിച്ചേർക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങൾ തൂവെക്കു അവകാശമാകും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
Malayalam 1992 MBSI
അവര്‍ നാശത്തില്‍നിന്നു ഒഴിഞ്ഞുപോയാല്‍ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവേക്കു അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളില്‍ ഉണ്ടാകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവർ നാശത്തിൽനിന്ന് ഓടിപ്പോയാലും ഈജിപ്റ്റ് അവരെ ഒരുമിച്ച് കൂട്ടും; മോഫ് അവരെ അടക്കംചെയ്യും; വെള്ളികൊണ്ടുള്ള അവരുടെ മനോഹരവസ്തുക്കൾ മുൾച്ചെടികൾ കൈവശമാക്കും; മുള്ളുകൾ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവര്‍ നാശത്തിൽനിന്ന് ഒഴിഞ്ഞു പോയാൽ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കം ചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവയ്ക്ക് അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.
Malayalam Bible POC-ML 2013
നാശത്തില്‍നിന്ന് അവര്‍ ഓടിയകലുന്നു. ഈജിപ്ത് അവരെ ഒരുമിച്ചുകൂട്ടും. മെംഫിസ് അവരെ സംസ്‌കരിക്കും. അവരുടെ വിലപിടിപ്പുള്ള വെള്ളിസാധനങ്ങള്‍ കൊടിത്തൂവ കര സ്‌ഥമാക്കും; അവരുടെ കൂടാരങ്ങളില്‍ മുള്‍ച്ചെടികള്‍ വളരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും, ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും. അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും. മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.