Hosea 9:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശിക്ഷയുടെ ദിവസങ്ങള്‍ വന്നിരിക്കുന്നു. അതേ, പ്രതികാരത്തിന്‍റെ ദിനങ്ങള്‍ ആഗതമായിരിക്കുന്നു; ഇസ്രായേല്‍ അത് അറിയും. നിങ്ങളുടെ കടുത്ത അകൃത്യവും കൊടിയ വിദ്വേഷവുംമൂലം പ്രവാചകന്‍ നിങ്ങള്‍ക്കു ഭോഷനായി; ആത്മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവുംനിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.
Malayalam 1992 MBSI
സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍ ഭോഷനും ആത്മപൂര്‍ണ്ണന്‍ ഭ്രാന്തനും എന്നു യിസ്രായേല്‍ അറിയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശിക്ഷയുടെ ദിനങ്ങൾ വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും വിദ്വേഷവും നിമിത്തം പ്രവാചകൻ ഭോഷനും ആത്മപൂർണ്ണൻ ഭ്രാന്തനും എന്ന് യിസ്രായേൽ അറിയും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാര ദിവസം അടുത്തിരിക്കുന്നു; നിന്‍റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍ ഭോഷനും ആത്മപൂര്‍ണന്‍ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.
Malayalam Bible POC-ML 2013
ശിക്‌ഷയുടെ ദിനങ്ങള്‍ വന്നു കഴിഞ്ഞു; പ്രതികാരത്തിന്‍െറ ദിനങ്ങള്‍ ആഗതമായി. ഇസ്രായേല്‍ അത്‌ അനുഭവിച്ചറിയും. നിന്‍െറ വലിയ അപരാധവും വിദ്വേഷവും നിമിത്തം പ്രവാചകന്‍ നിങ്ങള്‍ക്കു വിഡ്‌ഢിയായി; ആത്‌മാവിനാല്‍ പ്രചോദിതനായവന്‍ ഭ്രാന്തനായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശിക്ഷയുടെ ദിവസങ്ങൾ വരുന്നു, പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു. ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും നിങ്ങളുടെ ശത്രുത വലുതാകുകയാലും പ്രവാചകനെ ഒരു ഭോഷനായും ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു.

Recommended Reading