Hosea 9:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകന്‍ ദൈവജനമായ എഫ്രയീമിന്‍റെ കാവല്‌ക്കാരനാണ്; എങ്കിലും അവന്‍റെ വഴികളില്‍ കെണി ഒരുക്കിയിരിക്കുന്നു. അയാളുടെ ദൈവത്തിന്‍റെ ഭവനത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.
Malayalam 1992 MBSI
എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തില്‍ പകയം നേരിടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകൻ തന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കെണിയും ദൈവത്തിന്റെ ആലയത്തിൽ പകയും നേരിടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരേ പതിയിരിക്കുന്നു; പ്രവാചകനോ അവന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയും അവന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും.
Malayalam Bible POC-ML 2013
എന്‍െറ ദൈവത്തിന്‍െറ ജനമായ എഫ്രായിമിന്‍െറ കാവല്‍ക്കാരനാണ്‌ പ്രവാചകന്‍. എങ്കിലും അവന്‍െറ വഴികളില്‍ കെണിവെച്ചിരിക്കുന്നു. അവന്‍െറ ദൈവത്തിന്‍െറ ആലയത്തില്‍ വിദ്വേഷം കുടികൊള്ളുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു. എങ്കിലും അവന്റെ വഴികളിൽ കെണികളും അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്.