Isaiah 10:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതുകൊണ്ടു സര്‍വശക്തനായ സര്‍വേശ്വരന്‍ മാരകമായ രോഗം അസ്സീറിയാരാജാവിന്‍റെ ശക്തരായ യോദ്ധാക്കളുടെമേല്‍ അയയ്‍ക്കും. അവരുടെ ശരീരത്തില്‍ അഗ്നി കത്തി ജ്വലിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയക്കും; അവന്റെ മഹത്വത്തിൻ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.
Malayalam 1992 MBSI
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയില്‍ ക്ഷയം അയക്കും; അവന്റെ മഹത്വത്തിന്‍ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അവന്റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്റെ മഹത്ത്വത്തിൻ കീഴിൽ തീ കത്തുംപോലെ ഒന്നു കത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അവന്‍റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്‍റെ മഹത്ത്വത്തിന്‍കീഴെ തീ കത്തുമ്പോലെ ഒന്നു കത്തും.
Malayalam Bible POC-ML 2013
കര്‍ത്താവ്‌, സൈന്യങ്ങളുടെ കര്‍ത്താവ്‌, കരുത്തന്‍മാരായ യോദ്‌ധാക്കളുടെമേല്‍ ക്‌ഷയിപ്പിക്കുന്ന രോഗം അയയ്‌ക്കും. അവന്‍െറ കരുത്തിനടിയില്‍ അഗ്നിജ്വാലപോലെ ഒരു ദാഹക ശക്‌തി ജ്വലിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ, കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും; അവരുടെ ആഡംബരത്തിൻകീഴേ അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.