Isaiah 10:26 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഓറേബിലെ പാറയ്‍ക്കടുത്തുവച്ചു സര്‍വശക്തനായ സര്‍വേശ്വരന്‍ മിദ്യാന്യരെ പ്രഹരിച്ചതുപോലെ അവരുടെമേല്‍ ചമ്മട്ടി പ്രയോഗിക്കും. ഈജിപ്തില്‍ വച്ചെന്നപോലെ അവിടുന്നു സമുദ്രത്തിന്മേല്‍ വടി ഉയര്‍ത്തിപ്പിടിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
Malayalam 1992 MBSI
ഔറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തില്‍ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവന്‍ തന്റെ വടി സമുദ്രത്തിന്മേല്‍ നീട്ടും; മിസ്രയീമില്‍ ചെയ്തതുപോലെ അതിനെ ഔങ്ങും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഓറേബ് പാറയ്ക്കരികിൽ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടി പൊക്കും; അവിടുന്ന് തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഓറേബ്പാറയ്ക്കരികെ വച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്‍റെ നേരേ ഒരു ചമ്മട്ടിയെ പൊക്കും; അവന്‍ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെ കര്‍ത്താവ് ഓറെബിലെ പാറയ്‌ക്കടുത്തുവച്ചു മിദിയാനെ പ്രഹരിച്ചതുപോലെ അവരെ പ്രഹരിക്കും. ഈജിപ്‌തില്‍വച്ചു ചെയ്‌തതുപോലെ അവിടുന്ന് സമുദ്രത്തിന്‍മേല്‍ ദണ്‍ഡ് ഉയര്‍ത്തിപ്പിടിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു മിദ്യാനെ ചമ്മട്ടികൊണ്ട് അടിച്ചതുപോലെ അവരെ അടിക്കും; ഈജിപ്റ്റിൽവെച്ചു ചെയ്തതുപോലെ അവിടന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും.