Isaiah 12:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അന്നു നീ പറയും: “സര്‍വേശ്വരനു നന്ദി പറയുവിന്‍, അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുവിന്‍, അവിടുത്തെ പ്രവൃത്തികള്‍ വിജാതീയരുടെ ഇടയില്‍ ഘോഷിക്കുവിന്‍. അവിടുത്തെ നാമം മഹത്ത്വമേറിയത് എന്നു പ്രഖ്യാപിക്കുവിന്‍.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ.
Malayalam 1992 MBSI
അന്നാളില്‍ നിങ്ങള്‍ പറയുന്നതുയഹോവേക്കു സ്തോത്രം ചെയ്‍വിന്‍; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാളിൽ നിങ്ങൾ പറയുന്നത്: “യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിക്കുവിൻ; ജനതകളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ; അവിടുത്തെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിക്കുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ നിങ്ങള്‍ പറയുന്നത്: യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍; ജാതികളുടെ ഇടയിൽ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിന്‍; അവന്‍റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിന്‍.
Malayalam Bible POC-ML 2013
ആ നാളില്‍ നീ പറയും: കര്‍ത്താവിനു നന്‌ദിപറയുവിന്‍. അവിടുത്തെനാമം വിളിച്ചപേക്‌ഷിക്കുവിന്‍. ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവൃത്തികള്‍ വിളംബരം ചെയ്യുവിന്‍. അവിടുത്തെനാമം ഉന്നതമാണെന്ന്‌ ഉദ്‌ഘോഷിക്കുവിന്‍.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അന്നാളിൽ നിങ്ങൾ പറയും: “യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക, അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക.