Isaiah 13:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദുഷ്ടത നിമിത്തം ലോകത്തെയും അകൃത്യംനിമിത്തം ദുര്‍ജനത്തെയും ഞാന്‍ ശിക്ഷിക്കും. അഹങ്കാരികളുടെ ഗര്‍വം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയരുടെ അഹന്ത ഞാനമര്‍ത്തും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
Malayalam 1992 MBSI
ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും ശിക്ഷിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
Malayalam Bible POC-ML 2013
ലോകത്തെ അതിന്‍െറ തിന്‍മനിമിത്ത വും ദുഷ്‌ടരെ അവരുടെ അനീതി നിമിത്തവും ഞാന്‍ ശിക്‌ഷിക്കും. അഹങ്കാരിയുടെ ഒൗ ധത്യം ഞാന്‍ അവസാനിപ്പിക്കും. നിര്‍ദയന്‍െറ ഗര്‍വ്‌ ഞാന്‍ ശമിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും. നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും, നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.