Isaiah 14:21 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാളുടെ പുത്രന്മാരെ അവരുടെ പിതാക്കന്മാരുടെ അധര്‍മം നിമിത്തം വധിക്കാനൊരുങ്ങുക. അല്ലെങ്കില്‍ അവര്‍ ഭൂതലം കൈയടക്കി അതിനെ നഗരങ്ങള്‍കൊണ്ടു നിറയ്‍ക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ മക്കൾ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവർക്കു അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊൾവിൻ.
Malayalam 1992 MBSI
അവന്റെ മക്കള്‍ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങള്‍കൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവര്‍ക്കും അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കുലനിലം ഒരുക്കിക്കൊള്‍വിന്‍.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ മക്കൾ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറയ്ക്കുകയും ചെയ്യാതിരിക്കേണ്ടതിന് അവർക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊള്ളുവിൻ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ മക്കള്‍ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്‍റെ ഉപരിഭാഗത്തെ പട്ടണങ്ങള്‍ക്കൊണ്ടു നിറയ്ക്കയും ചെയ്യാതിരിക്കേണ്ടതിന് അവര്‍ക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊള്‍വിന്‍.
Malayalam Bible POC-ML 2013
പിതാക്കന്‍മാരുടെ അകൃത്യം നിമിത്തം മക്കളും വധിക്കപ്പെടട്ടെ! അവര്‍ എഴുന്നേറ്റ്‌ ഭൂമി കൈവശമാക്കുകയും ഭൂമുഖം നഗരങ്ങള്‍കൊണ്ട്‌ നിറയ്‌ക്കുകയും ചെയ്യാതിരിക്കേണ്ടതിനുതന്നെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“പൂർവികരുടെ പാപങ്ങൾനിമിത്തം അവരുടെ മക്കളെ വധിക്കുന്നതിന് ഒരു സ്ഥലം ഒരുക്കുക. അവർ എഴുന്നേറ്റു ഭൂമി കൈവശമാക്കി ഭൂമുഖം പട്ടണങ്ങളാൽ നിറയ്ക്കാതിരിക്കേണ്ടതിനുതന്നെ.