Isaiah 14:22 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“ഞാന്‍ അവര്‍ക്ക് എതിരെ എഴുന്നേല്‌ക്കും” എന്നു സര്‍വശക്തനായ സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു. ബാബിലോണില്‍നിന്ന് അതിന്‍റെ നാമത്തെയും അവിടെ അവശേഷിക്കുന്നവരെയും അവരുടെ സന്താനപരമ്പരകളെയും സമൂലം തുടച്ചുനീക്കും. ആരും അവശേഷിക്കുകയില്ല! എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൗത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam 1992 MBSI
ഞാന്‍ അവര്‍ക്കും വിരോധമായി എഴുന്നേലക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലില്‍നിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“ഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും സന്തതിയെയും പിൻതലമുറയെയും ഛേദിച്ചുകളയും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവര്‍ക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൗത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ അവര്‍ക്കെതിരായി എഴുന്നേറ്റ് ബാബിലോണില്‍ നിന്ന്, അവിടെ അവശേഷിക്കുന്നവരെയും അവരുടെ നാമത്തെയും അവരുടെ സന്താനങ്ങളെയും പിന്‍തലമുറകളെയും വിച്‌ഛേദിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ഞാൻ അവർക്കെതിരേ എഴുന്നേൽക്കും,” എന്നു സൈന്യങ്ങളുടെ യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ബാബേലിന്റെ നാമവും അതിജീവിച്ചവരെയും അവളുടെ സന്തതിയെയും പിൻഗാമികളെയും ഛേദിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.