Isaiah 14:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എന്‍റെ ദേശത്തുവച്ച് അസ്സീറിയായെ ഞാന്‍ തകര്‍ക്കും. എന്‍റെ പര്‍വതങ്ങളുടെ മുകളില്‍വച്ച് അവരെ ചവുട്ടിമെതിക്കും. അങ്ങനെ അവരുടെ നുകത്തില്‍നിന്ന് എന്‍റെ ജനത്തെ സ്വതന്ത്രമാക്കും. അവര്‍ ചുമട് തലയില്‍നിന്നു നീക്കുകയും ചെയ്യും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്റെ ദേശത്തുവെച്ചു ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളിൽനിന്നു മാറിപ്പോകും.
Malayalam 1992 MBSI
എന്റെ ദേശത്തുവെച്ചു ഞാന്‍ അശ്ശൂരിനെ തകര്‍ക്കും; എന്റെ പര്‍വ്വതങ്ങളില്‍വെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേല്‍ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളില്‍നിന്നു മാറിപ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്റെ ദേശത്തുവച്ച് ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്‍റെ ദേശത്തുവച്ച് ഞാന്‍ അശ്ശൂരിനെ തകര്‍ക്കും; എന്‍റെ പര്‍വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്‍റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്‍റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.
Malayalam Bible POC-ML 2013
ഞാന്‍ നിശ്‌ചയിച്ചതു നിറവേറും. എന്‍െറ ദേശത്തുള്ള അസ്‌സീറിയാക്കാരനെ ഞാന്‍ തകര്‍ക്കും; എന്‍െറ പര്‍വതത്തില്‍ ഞാന്‍ അവനെ ചവിട്ടി മെതിക്കും. അവന്‍െറ നുകം അവരില്‍ നിന്നു നീങ്ങിപ്പോകും; അവരുടെ തോളില്‍ നിന്ന്‌ അവന്‍െറ ഭാരവും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും; എന്റെ പർവതത്തിന്മേൽ അവനെ ചവിട്ടിമെതിക്കും. അപ്പോൾ അവന്റെ നുകം എന്റെ ജനത്തിൽനിന്ന് എടുത്തുമാറ്റുകയും അവന്റെ ചുമട് അവരുടെ ചുമലിൽനിന്നു നീക്കപ്പെടുകയും ചെയ്യും.”