Isaiah 14:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വലോകത്തെയും സംബന്ധിച്ചുള്ള എന്‍റെ നിശ്ചയമാണിത്. സര്‍വജനതകളെയും ശിക്ഷിക്കാന്‍ എന്‍റെ കൈ നീട്ടിയിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സർവ്വഭൂമിയെയും കുറിച്ചു നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.
Malayalam 1992 MBSI
സര്‍വ്വഭൂമിയെയും കുറിച്ചു നിര്‍ണ്ണയിച്ചിരിക്കുന്ന നിര്‍ണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേല്‍ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സർവ്വഭൂമിയെയും കുറിച്ച് നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജനതകളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതുതന്നെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സര്‍വഭൂമിയെയുംകുറിച്ച് നിര്‍ണയിച്ചിരിക്കുന്ന നിര്‍ണയം ഇതാകുന്നു; സകല ജാതികളുടെയുംമേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നെ.
Malayalam Bible POC-ML 2013
ഭൂമി മുഴുവനെയും സംബന്‌ധിക്കുന്ന നിശ്‌ചയമാണിത്‌. എല്ലാ ജനതകളുടെയുംമേല്‍ നീട്ടപ്പെട്ടിരിക്കുന്ന കരം ഇതാണ്‌.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്; എല്ലാ രാഷ്ട്രങ്ങൾക്കുമെതിരേ നീട്ടിയിരിക്കുന്ന കരവുമാണിത്.