Isaiah 14:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു തന്‍റെ ജനത്തില്‍ ദരിദ്രരായവരുടെ ആദ്യജാതന്മാരെ പോറ്റിപ്പുലര്‍ത്തും. എളിയവര്‍ സുരക്ഷിതരായി പാര്‍ക്കും. എന്നാല്‍ ഫെലിസ്ത്യദേശമേ, ക്ഷാമംകൊണ്ട് ഞാന്‍ നിന്നെ നിര്‍മൂലമാക്കും. നിന്നില്‍ അവശേഷിക്കുന്നവരെ ഞാന്‍ വധിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എളിയവരുടെ ആദ്യജാതന്മാർ മേയും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.
Malayalam 1992 MBSI
എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര്‍ നിര്‍ഭയമായി കിടക്കും; എന്നാല്‍ നിന്റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവന്‍ കൊല്ലും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എളിയവരുടെ ആദ്യജാതന്മാർ ഭക്ഷണം കഴിക്കും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര്‍ നിര്‍ഭയമായി കിടക്കും; എന്നാൽ നിന്‍റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്‍റെ ശേഷിപ്പിനെ അവന്‍ കൊല്ലും.
Malayalam Bible POC-ML 2013
ദരിദ്രരുടെ ആദ്യജാതര്‍ക്കു ഭക്‌ഷണം ലഭിക്കും, പാവപ്പെട്ടവന്‍ സുരക്‌ഷിതനായി ഉറങ്ങും. എന്നാല്‍, നിന്‍െറ വേരിനെ ഞാന്‍ ക്‌ഷാമം കൊണ്ടു വധിക്കും, നിന്നില്‍ അവശേഷിക്കുന്നവനെ ഞാന്‍ കൊല്ലും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും, എളിയവർ സുരക്ഷിതരായി വിശ്രമിക്കും. എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമത്താൽ നശിപ്പിക്കും; നിങ്ങളിൽ അതിജീവിച്ചവരെ അതു സംഹരിച്ചുകളയും.