Isaiah 15:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്; മോവാബിലെ ‘ആര്‍’ പട്ടണവും ‘കീര്‍’ പട്ടണവും ഒരൊറ്റ രാത്രികൊണ്ടു നശിച്ചു നിര്‍ജനമായിത്തീര്‍ന്നിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
Malayalam 1992 MBSI
മോവാബിനെക്കുറിച്ചുള്ള പ്രവാചകംഒരു രാത്രിയില്‍ മോവാബിലെ ആര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയില്‍ മോവാബിലെ കീര്‍പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആര്‍ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീര്‍ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
Malayalam Bible POC-ML 2013
മൊവാബിനെ സംബന്‌ധിച്ചുണ്ടായ അരുളപ്പാട്‌: ഒറ്റ രാത്രികൊണ്ട്‌ ആര്‍പ്പട്ടണം നിര്‍ജനമായി; മൊവാബ്‌ നശിപ്പിക്കപ്പെട്ടു. ഒറ്റരാത്രികൊണ്ട്‌ കീര്‍ നിര്‍ജനമായി; മൊവാബ്‌ നശിപ്പിക്കപ്പെട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
മോവാബിനെതിരേയുള്ള പ്രവചനം: ഒരു രാത്രികൊണ്ട്, മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു! ഒറ്റ രാത്രികൊണ്ട്, മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു!