Isaiah 15:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെശ്ബോനിലെയും എലെയായിലെയും ജനങ്ങള്‍ നിലവിളിക്കുന്നു. അവരുടെ രോദനം യഹസ്‍വരെ എത്തിയിരിക്കുന്നു. സായുധരായ മോവാബ്യര്‍പോലും ഉറക്കെ നിലവിളിക്കുന്നു. മോവാബിന്‍റെ ഹൃദയം നടുങ്ങുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ് വരെ കേൾക്കുന്നു; അതുകൊണ്ടു മോവാബിന്റെ ആയുധപാണികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടങ്ങുന്നു.
Malayalam 1992 MBSI
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്വരെ കേള്‍ക്കുന്നു; അതുകൊണ്ടു മോവാബിന്റെ ആയുധപാണികള്‍ അലറുന്നു; അവന്റെ പ്രാണന്‍ അവന്റെ ഉള്ളില്‍ നടങ്ങുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ് വരെ കേൾക്കുന്നു; അതുകൊണ്ട് മോവാബിന്റെ ആയുധധാരികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടങ്ങുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്‍വരെ കേള്‍ക്കുന്നു; അതുകൊണ്ട് മോവാബിന്‍റെ ആയുധപാണികള്‍ അലറുന്നു; അവന്‍റെ പ്രാണന്‍ അവന്‍റെ ഉള്ളിൽ നടുങ്ങുന്നു.
Malayalam Bible POC-ML 2013
ഹെഷ്‌ബോണും എലെയാലെയും ഉറക്കെക്കരയുന്നു. അവരുടെ സ്വരംയഹസ്‌വരെ കേള്‍ക്കാം. മൊവാബിലെ ആയുധധാരികളും ഉച്ചത്തില്‍ നിലവിളിക്കുന്നു. അവന്‍െറ ഹൃദയം വിറകൊള്ളുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു, അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു. അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു, അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു.