Isaiah 16:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സുസ്ഥിരമായ സ്നേഹത്തിന്മേല്‍ ഒരു സിംഹാസനം സ്ഥാപിതമാകും. അതില്‍ ദാവീദ്‍വംശജനായ ഒരു രാജാവ് ഇരുന്നു ന്യായംപാലിക്കുകയും ചുറുചുറുക്കോടെ നീതിനടത്തുകയും ചെയ്യും. ഞങ്ങള്‍ മോവാബിന്‍റെ ഗര്‍വത്തെപ്പറ്റി കേട്ടിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‌വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
Malayalam 1992 MBSI
അങ്ങനെ ദയയാല്‍ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേല്‍ ദാവീദിന്റെ കൂടാരത്തില്‍നിന്നു ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതി നടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.
Malayalam Bible POC-ML 2013
കാരുണ്യത്തോടെ ഒരു സിംഹാസനം സ്‌ഥാപിക്കപ്പെടും. നീതി അന്വേഷിക്കുകയും നീതിപൂര്‍വം വിധിക്കുകയും ധര്‍മനിഷ്‌ഠപാലിക്കുകയുംചെയ്യുന്ന ഒരുവന്‍ ദാവീദിന്‍െറ കൂടാരത്തിലെ ആ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും; ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും. ആ ന്യായാധിപൻ ന്യായതല്പരനും നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും.