Isaiah 16:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഹെശ്ബോനിലെ വയലുകളും ശിബ്മായിലെ മുന്തിരിത്തോട്ടങ്ങളും വാടിക്കരിയുന്നു. യാസേര്‍വരെ നീണ്ടു മരുഭൂമിവരെ വ്യാപിച്ചിരുന്ന അവിടത്തെ മുന്തിരിവള്ളികളുടെ ശാഖകളും തലപ്പുകളും വിജാതീയരാജാക്കന്മാര്‍ ഒടിച്ചുകളഞ്ഞു. അതിന്‍റെ ശാഖകള്‍ കടലിനക്കരെവരെയും എത്തിയിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമിയിലോളം പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്നു കടൽ കടന്നിരുന്നു.
Malayalam 1992 MBSI
ഹെശ്ബേന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്റെ ശാഖകള്‍ പടര്‍ന്നു കടല്‍ കടന്നിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേല്ത്തരമായ വള്ളി ജനതകളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമി വരെ പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്ന് കടൽ കടന്നിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഹെശ്ബോന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്‍റെ ശാഖകള്‍ പടര്‍ന്ന് കടൽ കടന്നിരുന്നു.
Malayalam Bible POC-ML 2013
ഹെഷ്‌ ബോണ്‍വയലുകളും സിബ്‌മായിലെ മുന്തിരിവള്ളികളും വാടിപ്പോയിരിക്കുന്നു.യാസ്‌സെര്‍വരെ എത്തുകയും മരുഭൂമിവരെ നീണ്ടുകിടക്കുകയും ചെയ്‌തിരുന്ന അവയുടെ ശാഖകള്‍ ജനതകളുടെ പ്രഭുക്കന്‍മാര്‍ അരിഞ്ഞുകളഞ്ഞു. അതിന്‍െറ ശാഖകള്‍ കടല്‍കടന്ന്‌ മറുനാട്ടിലും പടര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഹെശ്ബോനിലെ വയലുകളും സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി. അതിലെ വിശിഷ്ട മുന്തിരിവള്ളികളെ ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു, അതു യാസേർവരെയും മരുഭൂമിവരെയും പടർന്നിരുന്നു. അതിന്റെ ശാഖകൾ കടൽവരെയും പടർന്നിരുന്നു.