Isaiah 17:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നിങ്ങള്‍ മനോഹരമായ ചെടികള്‍ നട്ടു തോട്ടമുണ്ടാക്കുകയും വിതയ്‍ക്കുന്ന ദിവസംതന്നെ പ്രഭാതത്തില്‍ അവ പൂവണിയുകയും ചെയ്താലും മഹാസങ്കടത്തിന്‍റെയും പൊറുക്കാത്ത വേദനയുടെയും നാളില്‍ ആ വിള നഷ്ടപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.
Malayalam 1992 MBSI
നടുന്ന ദിവസത്തില്‍ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തില്‍ കൊയ്ത്തു പോയ്പോകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നടുന്ന ദിവസത്തിൽ നീ അതിനു വേലി കെട്ടുകയും രാവിലെ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പൊയ്പോകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നടുന്ന ദിവസത്തിൽ നീ അതിനു വേലി കെട്ടുകയും രാവിലെ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പൊയ്പോകും.
Malayalam Bible POC-ML 2013
നടുന്ന ദിവസം തന്നെ അവ മുളയ്‌ക്കുകയും ആ പ്രഭാതത്തില്‍ത്തന്നെ അവ പൂവിടുകയും ചെയ്‌താലും ദുഃഖത്തിന്‍െറയും അപരിഹാര്യമായ വേദനയുടെയും ദിനത്തില്‍ അതിന്‍െറ വിളവു നശിച്ചുപോകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു. രാവിലെ നിങ്ങളുടെ നടുതല പൂക്കുമാറാക്കുന്നു. എന്നാൽ സങ്കടത്തിന്റെയും തീരാദുഃഖത്തിന്റെയും നാളിൽ നിങ്ങളുടെ കൊയ്ത്തു നഷ്ടപ്പെട്ടുപോകും.