Isaiah 17:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തങ്ങളുടെ കൈവിരലുകള്‍ രൂപം നല്‌കിയ അശേരാ വിഗ്രഹങ്ങളിലും ധൂപപീഠങ്ങളിലും ദൃഷ്‍ടി ഊന്നുകയോ ചെയ്യുകയില്ല. അവരുടെ സുശക്തമായ നഗരങ്ങള്‍ ഇസ്രായേല്യര്‍ നിമിത്തം ഹിവ്യരും അമോര്യരും ഉപേക്ഷിച്ച സ്ഥലങ്ങള്‍പോലെ അന്നു വിജനമായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായ്തീരും.
Malayalam 1992 MBSI
അന്നാളില്‍ അവന്റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്‍യ്യരും ഹിവ്യരും യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു ഉപേക്ഷിച്ചുപോയ നിര്‍ജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോര്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അന്നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിര്‍ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.
Malayalam Bible POC-ML 2013
അന്ന്‌ അവരുടെ പ്രബ ലനഗരങ്ങള്‍ ഹിവ്യരും അമോര്യരും ഇസ്രായേല്‍മക്കളുടെ മുന്‍പില്‍ ഉപേക്‌ഷിച്ചുപോയ പട്ടണങ്ങള്‍പോലെ വിജനമായിത്തീരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേല്യർനിമിത്തം ഉപേക്ഷിക്കപ്പെട്ടുപോയ അവരുടെ ഉറപ്പുള്ള പട്ടണങ്ങൾ കുറ്റിക്കാടും ചോലമേടും ആകാനായി ഉപേക്ഷിച്ചുപോയ സ്ഥലങ്ങൾപോലെയാകും; അവയെല്ലാം ശൂന്യമായിത്തീരും.