Isaiah 19:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വശക്തനായ സര്‍വേശ്വരന്‍ ഈജിപ്തിനെതിരെ എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന് അവര്‍ക്കറിയാമെങ്കില്‍ നിനക്കു പറഞ്ഞുതരട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചതു അവർ എന്തെന്നു ഗ്രഹിക്കട്ടെ.
Malayalam 1992 MBSI
നിന്റെ ജ്ഞാനികള്‍ എവിടെ? അവര്‍ ഇപ്പോള്‍ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിര്‍ണ്ണയിച്ചതു അവര്‍ എന്തെന്നു ഗ്രഹിക്കട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചത് അവർ എന്തെന്നു ഗ്രഹിക്കട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്‍റെ ജ്ഞാനികള്‍ എവിടെ? അവര്‍ ഇപ്പോള്‍ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിര്‍ണയിച്ചത് അവര്‍ എന്തെന്നു ഗ്രഹിക്കട്ടെ.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെ കര്‍ത്താവ്‌ ഈജിപ്‌തിനെതിരായി എന്താണു തീരുമാനിച്ചിരിക്കുന്നതെന്ന്‌ അവര്‍ നിനക്കു പറഞ്ഞുതരട്ടെ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിങ്ങളുടെ ജ്ഞാനികളായ പുരുഷന്മാർ ഇപ്പോൾ എവിടെ? സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ എന്താണു ലക്ഷ്യമാക്കിയിട്ടുള്ളതെന്ന്, അവർ മനസ്സിലാക്കി നിങ്ങളോടു പറയട്ടെ.