Isaiah 19:17 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹൂദ്യ ഈജിപ്തുകാര്‍ക്കു കൊടുംഭീതി ഉളവാക്കും. സര്‍വശക്തനായ സര്‍വേശ്വരന്‍ ഈജിപ്തിനെ ശിക്ഷിക്കാന്‍ പോകുന്നതോര്‍ത്ത് യെഹൂദ്യയെപ്പറ്റി കേള്‍ക്കുന്നവരെല്ലാം സംഭീതരാകും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
Malayalam 1992 MBSI
യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിര്‍ണ്ണയിച്ച നിര്‍ണ്ണയംനിമിത്തം ഭയപ്പെടും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യെഹൂദാദേശം ഈജിപറ്റിനു ഭയങ്കരമായിരിക്കും; അതിന്റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിനു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യെഹൂദാദേശം മിസ്രയീമിനു ഭയങ്കരമായിരിക്കും; അതിന്‍റെ പേര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിനു വിരോധമായി നിര്‍ണയിച്ച നിര്‍ണയംനിമിത്തം ഭയപ്പെടും.
Malayalam Bible POC-ML 2013
അതിന്‍െറ പേരു കേള്‍ക്കുന്നവരെല്ലാം സൈന്യങ്ങളുടെ കര്‍ത്താവ്‌ തങ്ങള്‍ക്കെതിരേ അയയ്‌ക്കാനൊരുങ്ങുന്ന ശിക്‌ഷയോര്‍ത്തു ഭയപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യെഹൂദാദേശം ഈജിപ്റ്റിന് ഒരു നടുക്കമായിത്തീരും. സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾനിമിത്തം യെഹൂദയെപ്പറ്റി കേൾക്കുന്ന എല്ലാവരും നടുങ്ങും.